ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ 735 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 7393 ആയി. അതേസമയം ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തിയതോടെ ആകെ കോവിഡ് മരണങ്ങൾ 1470 ആയി. ഇന്നലെ 1037 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,44,027 ആയി. നിലവിൽ 31 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്.  ആകെ ജനസംഖ്യയിൽ 12,33,171പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,74,513 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത് ഇന്നലെ 5220 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.

You might also like

  • Straight Forward

Most Viewed