തൊഴിലുറപ്പ് കൂലിയിൽ വർദ്ധന


തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാൻ ധാരണയായി. കൂലിയിൽ‍ 20 രൂപയുടെ വർ‍ധനവാണ് ഉണ്ടാവുക. കേരളത്തിൽ‍ നിലവിൽ‍ 291 രൂപയായ ദിവസക്കൂലിയിൽ‍ വർ‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. കേരളം, ഹരിയാന, ഗോവ, ഉൾ‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള കൂലിയിൽ‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വർ‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് ആകെ തുകയിൽ‍ മെച്ചപ്പെട്ട വർ‍ധനവ് ഉണ്ടായത്. 

നേരത്തെ ഹരിയാനയിൽ‍ മാത്രമാണ് 300 രൂപയ്ക്ക് മുകളിൽ‍ കൂലിയുണ്ടായിരുന്നത്. നിലവിൽ‍ 331 രൂപയാണ് ഹരിയാനയിലെ പുതുക്കിയ നിരക്ക്. മധ്യപ്രദേശിലും ഛത്തീസ്ഖഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി. ബിഹാറിൽ‍ 210 രൂപയാണ് ലഭിക്കുന്നത്. അതേസമയം, മണിപ്പൂർ‍ ,തൃപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിൽ‍ വർ‍ധനവ് ഉണ്ടായിട്ടില്ല.

You might also like

  • Straight Forward

Most Viewed