ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ കഴിഞ്ഞ രണ്ടു വർഷത്തെ കേന്ദ്ര പ്രവർത്തന റിപ്പോർട്ട് മുൻ ജനറൽ സെക്രട്ടറി സുബൈർ എം. എം അവതരിപ്പിച്ചു. സമീർ ഹസൻ, സിറാജുദ്ദീൻ ടി.കെ, ഷാനവാസ് എ.എം എന്നിവർ യഥാക്രമം റിഫ, മനാമ, ,മുഹറഖ് ഏരിയ റിപ്പോർട്ടുകളും,  അനീസ് വി.കെ യൂത്ത് ഇന്ത്യ റിപ്പോർട്ടും  അവതരിപ്പിച്ചു. വരും ദിവസങ്ങളിലേയ്ക്കുള്ള പരിപാടികൾ ജനറൽ സെക്രട്ടറി അബ്ബാസ് എം വിശദീകരിച്ചു. ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയം നേടിയ അംഗങ്ങളെ ആദരിച്ചതോടൊപ്പം മലർവാടി സംഘടിപ്പിച്ച മഴവില്ല് മെഗാ ചിത്ര രചന മത്സരത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ രജിസ്റ്റർ ചെയ്യിച്ച വ്യക്തിക്കും യൂണിറ്റിനും ഏരിയക്കുമുള്ള മൊമെന്റോയും നൽകി.  പരിപാടിയുടെ ഭാഗമായി വിശുദ്ധ റമദാനെ വരവേൽക്കുന്നതിന്റെ മുന്നോടിയായി "റമദാൻ മുന്നൊരുക്കം" എന്ന വിഷയത്തിൽ പ്രമുഖ വാഗ്മിയും ഫറോക് ഇർഷാദിയ കോളജ് വൈസ് പ്രിൻസിപ്പലുമായ താജുദ്ദീൻ മദീനി പ്രഭാഷണം നടത്തി. 

article-image

റമദാൻ പരിപാടികൾ എക്സിക്യൂട്ടീവ് അംഗം സി. ഖാലിദ് വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് ജമാൽ നദ് വിയുടെ  ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി  യൂനുസ് രാജ് സ്വാഗതം പറഞ്ഞു. ഗഫൂർ മൂക്കുതല, ഹിലാൽ ബഷീർ എന്നിവർ ഗാനമാലപിച്ചു. സിറാജ് പള്ളിക്കര കവിതാലാപനം നടത്തി. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് യൂനുസ് സലീം സമാപനം നിർവഹിച്ചു. ഷാനവാസ് എ.എം പരിപാടി നിയന്ത്രിച്ചു.

You might also like

  • Straight Forward

Most Viewed