കൊല്ലം പ്രവാസി അസ്സോസിയേഷൻ ഏരിയ സമ്മേളനം പുരോഗമിക്കുന്നു


കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് രതിൻ തിലക് അധ്യക്ഷത വഹിച്ച   പ്രതിനിധി സമ്മേളനം  ഏരിയ കോഡിനേറ്റർ സന്തോഷ്‌ കാവനാട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സലിം തയിൽ ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോർഡിനേറ്റർ സജീവ് ആയൂർ നേതൃത്വം നൽകി.  ട്രഷറർ ശ്രീ രാജ് കൃഷ്ണൻ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി ലിനീഷ് പി എ ആചാരി, വൈസ് പ്രസിഡന്റായി  ശ്രീജിത്ത് പരമേശ്വരൻ നായർ, സെക്രട്ടറിയായി ജോസ് ജി മാങ്ങാട്ട്,  ജോയിൻ സെക്രട്ടറിയായി ഗ്ലാൺസൺ സെവാസ്റ്റിയൻ വാസ്,  ട്രഷററായി  സുരേഷ് എസ് ആചാരി എന്നിവരെ തെരഞ്ഞെടുത്തു.  സലിം തയിൽ,  രതിൻ തിലക് എന്നിവരെ കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ വിനു ക്രിസ്റ്റി വരണാധികാരിയായി നടന്ന  തെരഞ്ഞെടുപ്പിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തു. ഏരിയ ജോയിൻ്റ് സെക്രട്ടറി രജീഷ് അയത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ വൈസ് പ്രസിഡന്റ്‌ ജെയിൻ ടി തോമസ് നന്ദി രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed