കേരളത്തിലെ കോവിഡ് കണക്കുകളെ വിമർശിച്ച് കേന്ദ്രം

കേരളത്തിലെ കോവിഡ് കണക്കുകളെ വിമർശിച്ച് കേന്ദ്രം. കേരളത്തിൽ കോവിഡ് മരണം കൂട്ടിച്ചേർത്തതിലാണ് കേന്ദ്രത്തിന്‍റെ വിമർശനം. ഒക്ടോബർ മുതൽ ഇതുവരെ 2,4730 മരണങ്ങളാണ് കേരളം കൂട്ടിച്ചേർത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിൻ സെക്രട്ടറി ലാ അഗർവാൾ പറഞ്ഞു. മരണം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ചയുണ്ടായി. രോഗികളുടെ എണ്ണവും മരണസംഖ്യയും സംബന്ധിച്ച ഡേറ്റ കുറ്റമറ്റതാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനങ്ങൾ കർശന നിർദേശം നൽകിയെങ്കിലും കേരളത്തിന് വീഴ്ചയുണ്ടായെന്നും അഗർവാൾ പറഞ്ഞു.
കേരളത്തിനു പുറമേ മിസോറാമിനെയും കേന്ദ്രം വിമർശിച്ചു.