ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ചു

മുന്‍ ബഹ്റൈന്‍ പ്രവാസിയും പ്രമുഖ നാടക പ്രവര്‍ത്തകനും കലാകാരനുമായിരുന്ന അന്തരിച്ച ദിനേശ് കുറ്റിയിലിനെ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കലാ സാഹിത്യ വേദി അനുസ്മരിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് ഹാളില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവര്‍ത്തകന്‍ മനോഹരന്‍ പാവറട്ടി, സാമൂഹിക പ്രവര്‍ത്തകരായ രാമത്ത് ഹരിദാസ്, നൗഷാദ് മഞ്ഞപ്പാറ, സഈദ് റമദാന്‍ നദ്വി, ജലീല്‍ അബ്ദുല്ല, സിറാജ് പള്ളിക്കര, കെ. മുഹമ്മദ്, നൗമല്‍ റഹ്മാന്‍, മൂസ കെ ഹസൻ എന്നിവര്‍ ദിനേശ് കുറ്റിയിലിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അലി അശ്റഫ് സ്വാഗതവും കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല നന്ദിയും രേഖപ്പെടുത്തി.