സന്തോഷ് കൈലാസിന് പ്രവാസി കലാചാര്യ പുരസ്‌കാരം


മനാമ

ഡൽഹി പഞ്ചവാദ്യട്രസ്റ്റ് ഏർപ്പെടുത്തിയ പ്രവാസി കലാചാര്യ പുരസ്കാരം ബഹ്റൈൻ സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസിന് ലഭിച്ചു. ഡൽഹി ഡി.എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആംഡ് ഫോർസ്  ട്രിബ്യൂണലിന്റെ ചെയർമാൻ ജസ്റ്റിസ് രാജേന്ദ്ര മേനോൻ പുരസ്കാരം സമർപ്പിച്ചു. ചടങ്ങിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ അധ്യക്ഷത വഹിച്ചു. ഡൽഹി അന്താരാഷ്ട്ര കഥകളി സെന്റർ പ്രിൻസിപ്പൽ ഡോ: സി. കെ. മാരാരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിദേശത്ത് കേരളീയ വാദ്യകലക്ക് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകിയത്.

You might also like

  • Straight Forward

Most Viewed