ദേശീയദിനമാഘോഷിക്കാൻ രക്തദാന ക്യാമ്പുമായി കെഎംസിസി ബഹ്റൈൻ
മനാമ
ബഹ്‌റൈൻ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 36 ആമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ വെച്ചു ഡിസംബർ 16 ന് നടക്കും. ശിഹാബ് തങ്ങൾ ജീവസ്പർശം രക്തദാന ക്യാമ്പ് എന്ന പേരിൽ 13 വർഷങ്ങളിലായി ഏകദേശം 5300 ൽ പരം ആളുകളാണ് ക്യാമ്പിൽ പങ്കെടുത്തതെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 39464958 അല്ലെങ്കിൽ 34164333 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്. ഇത് കൂടാതെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 17ന് മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു വിവിധ കലാ പരിപാടികൾ, കുടുംബ സംഗമം, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സംഗമം എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ ഷാഫി പാറക്കട്ട, റഷീദ് ആറ്റൂർ എന്നിവർ പങ്കെടുത്തു.

