പ്രതിഭ ബഹ്റൈൻ സാഹിത്യസദസ് സംഘടിപ്പിച്ചു

മനാമ
മലയാള സാഹിത്യത്തെ, തോട്ടിയുടെയും ചെരുപ്പുകുത്തിയുടെയും പോക്കറ്റടിക്കാരന്റെയും മുക്കുവൻറെയുമൊക്കെ ഇടയിലേക്ക് കൈപിടിച്ച് നടത്തിയത് വൈക്കം മുഹമ്മദ് ബഷീറും തകഴി ശിവശങ്കര പിള്ളയും ഉൾക്കൊള്ളുന്ന തലമുറയാണെന്ന്, പുരോഗമന കല സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രസ്‌താവിച്ചു. ബഹ്റിൻ പ്രതിഭ സംഘടിപ്പിച്ച "സമകാലീന മലയാള സാഹിത്യം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിഭ ഹാളിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ, ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടൻ അധ്യക്ഷതയും നിർവ്വഹിച്ചു. പരിപാടിക്ക് പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ആശംസയർപ്പിച്ചു സംസാരിച്ചു.