അഞ്ചാം വാർഷിക നിറവിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ


മനാമ

ബഹ്റൈൻ ദേശീയ ദിനഘോഷപരിപാടികൾക്കൊപ്പം പ്രവർത്തനത്തിന്റെ അഞ്ചാം വാർഷികവും ആഘോഷിക്കുകയാണ് ഹിദ്ദിലെ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ. 2016 ഡിസംബർ 16ന് പ്രവർത്തനം ആരംഭിച്ച ദാർ അൽ ഷിഫ വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിശോധനകൾക്കായി പ്രത്യേക നിരക്കിളവുകളും പാക്കേജുകളും പ്രഖ്യാപ്പിച്ചിട്ടുണ്ട്. 

article-image

24 മണിക്കൂറും വിദഗ്ധ ഡോക്ടറുടെ സേവനം ലഭിക്കുന്ന ഇവിടെ മികച്ച ലാബ് സൗകര്യവും ഫാർമസിയും ഉണ്ട്. ഗൈനോക്കോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, ദന്തൽ, അൾട്രാസൗണ്ട്, ഡെർമറ്റോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിലും വിദഗ്ധരായ ഡോക്ടർമാരാണ് പ്രവർത്തിക്കുന്നത്. പ്രിഎംപ്ലോയ്മെന്റ്, പ്രീമെരിറ്റൽ, ഹൗസ് മെയ്ഡ് മെഡിക്കൽ ചെക്ക് അപ്പ്, കോവിഡ് ഡ്രൈവ് ത്രൂ പരിശോധന എന്നിവയും ഇവിടെ ലഭ്യമാണ്.

You might also like

Most Viewed