ബെയിക്ക് സെയിൽ രണ്ടാം എഡീഷൻ സംഘടിപ്പിച്ച് വുമൺ എക്രോസ്

മനാമ
ബഹ്റൈനിലെ വനിതകളുടെ കൂട്ടായ്മയായ വുമൺ എക്രോസിന്റെ ആഭിമുഖ്യത്തിൽ ബെയിക്ക് സെയിൽ രണ്ടാം എഡീഷൻ സംഘടിപ്പിച്ചു. ശൂറ കൗൺസിൽ അംഗം മോണ അൽമൊയ്ദിന്റെ പാട്രണേജിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പ്രാവശ്യം 30 വ്യത്യസ്തകരമായ ബെയ്ക്കഡ് ഇനങ്ങളാണ് ബെയ്ക് സെയിലിന്റെ ഭാഗമായി അവതരിപ്പിച്ചത്.
പ്രി ബുക്കിങ്ങിനുസരിച്ചാണ് കേക്കുകൾ വിറ്റഴിച്ചത്. ബെയിക്ക് സെയിലിലൂടെ ലഭിച്ച തുക ഫ്രണ്ട്ഷിപ്പ് സൊസെറ്റി ഫോർ ബ്ലൈൻഡിനാണ് നൽകുന്നത്. പതിനേഴ് ബെയ്ക്കർമാരുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ഇവരുടെ സഹകരണത്തിന് വുമൺ എക്രോസ് കോ ഫൗണ്ടർ സുമിത്ര പ്രവീൺ നന്ദി പറഞ്ഞു.