കോട്ടയം പ്രവാസി ഫോറം കുടുംബ സംഗമം സംഘടിപ്പിക്കുന്നു

മനാമ
ബഹ്റൈനിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറം കുടുംബ സംഗമം സംഘടിപ്പിക്കുന്നു ഡിസംബർ മാസം പതിനേഴാം തീയതി, വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കെസിഎ വികെഎൽ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ മുഖ്യാതിഥിയാകും. ഐസിആർഎഫ് ഉപദേശകൻ അരുൾദാസ് കെ തോമസ്, മറ്റു സാമൂഹിക സംഘടന നേതാക്കൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും, മറ്റ് സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
ഓൺലൈൻ രജിസ്ട്രേഷൻ എടുത്തവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്നും, കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ബിനു നടുക്കയിലുമായി 39582324 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കെപിഎഫ് പ്രസിഡണ്ട് സോണിസ് ഫിലിപ്പും ജനറൽ സെക്രട്ടറി സിജു പുന്നവേലിയും വാർത്താക്കുറിപ്പിൽ അറിയിച്ചു.