കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ 2021 ക്വിസ് മത്സരത്തിന് തുടക്കമായി


മനാമ

കേരള കാത്തോലിക് അസോസിയേഷൻ നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് ലൈവ് ഷോയായ കെസിഎ ഗ്രാൻഡ് മാസ്റ്റർ 2021ന്റെ  ഉത്ഘാടന ചടങ്ങ്  കെസിഎ ആസ്ഥാനത്ത് വെച്ച് നടന്നു. കെസിഎ പ്രസിഡന്റ് റോയ്  സി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐസിആർഎഎഫ് ചെയർമാൻ  ഡോ ബാബു രാമചന്ദ്രൻ  മുഖ്യാതിഥി ആയിരുന്നു. 

article-image

ഐസിആർഎഫ് ഉപദേശകൻ അരുൾ ദാസ് തോമസ്,  യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ അക്കാഡമിക് ഡയറക്ടർ സുജ  ജയ പ്രകാശ് എന്നിവർ വിശിഷ്ട അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.   ജനറൽ  സെക്രട്ടറി വിനു  ക്രിസ്റ്റി സ്വാഗതം ആശംസിച്ച യോഗത്തിൽ അമാനി ടിവിആർ ഗ്രൂപ്പ് പ്രതിനിധി ജോളി  ജോസഫ് വടക്കേക്കര,ഗൾഫ് മാധ്യമം പ്രതിനിധി അബ്ദുൽ ജലീൽ,  ഫ്രാൻസിസ് കൈതാരത്ത്, ഓർഗനൈസിങ്ങ് കൺവീനർ  ലിയോ ജോസഫ്, കെസിഎ ജോയിന്റ് സെക്രട്ടറി ജിൻസൺ പുതുശ്ശേരി, ക്വിസ് മാസ്റ്റർ അനീഷ്  നിർമ്മലൻ, കോർ ഗ്രൂപ്പ് ചെയർമാൻ  സേവി മാത്തുണ്ണി, ചാരിറ്റി വിങ് കൺവീനർ പീറ്റർ സോളമൻഎന്നിവർ സംബന്ധിച്ചു. കെസിഎ ലോഞ്ച് സെക്രട്ടറി സോയ് പോൾ നന്ദി പറഞ്ഞു.

You might also like

  • Straight Forward

Most Viewed