ഇന്ത്യൻ സ്കൂൾ യുവജനോത്സവം 'തരംഗ് 2025': ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:

ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ 'തരംഗ് 2025'-ൽ 1,815 പോയിന്റുകൾ നേടി ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ഇസ ടൗൺ സ്കൂൾ കാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. 1,717 പോയിന്റുകൾ നേടിയ സി.വി രാമൻ ഹൗസ് റണ്ണേഴ്‌സ്-അപ്പ് സ്ഥാനം കരസ്ഥമാക്കി. ജെ.സി ബോസ് ഹൗസ് (1,685), വിക്രം സാരാഭായ് ഹൗസ് (1,656) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.

article-image

വ്യക്തിഗത നേട്ടങ്ങളിൽ വിക്രം സാരാഭായ് ഹൗസിലെ പുണ്യ ഷാജി 'കലാരത്ന' അവാർഡിനും സി.വി രാമൻ ഹൗസിലെ സന്നിധ്യു ചന്ദ്ര 'കലാശ്രീ' അവാർഡിനും അർഹരായി. വിവിധ തലങ്ങളിലായി അയന സുജി (ലെവൽ എ), ശ്രേയ മുരളീധരൻ (ലെവൽ ബി), ആരാധ്യ സന്ദീപ് (ലെവൽ സി), പ്രത്യുഷ ഡേ (ലെവൽ ഡി) എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ദീപാൻഷി ഗോപാൽ, പ്രിയംവദ നേഹാ ഷാജു, ജോവാൻ സിജോ, അരൈന മൊഹന്തി എന്നിവർ അതത് ഹൗസുകളുടെ 'ഹൗസ് സ്റ്റാർ' പട്ടം നേടി.

article-image

സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് വിജയികളെ പ്രഖ്യാപിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി തുടങ്ങിയവർ പങ്കെടുത്തു. 

article-image

ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായ തരംഗിൽ 121 ഇനങ്ങളിലായി ഏഴായിരത്തോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.

article-image

സാംസ്കാരിക സായാഹ്നത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 

article-image

aaaa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed