ബഹ്‌റൈൻ എ.കെ.സി.സി.യുടെ 'വിന്റർ സർപ്രൈസ്' ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ എ.കെ.സി.സി. സംഘടിപ്പിച്ച 'വിന്റർ സർപ്രൈസ്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വ്യാഴാഴ്ച വൈകിട്ട് ട്രീ ഓഫ് ലൈഫിന് സമീപം നടന്ന പരിപാടി എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. ജിബി അലക്സ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാലാവസ്ഥാ വ്യതിയാനവും ആഗോള യുദ്ധഭീതിയും നിഴലിക്കുന്ന ഈ കാലഘട്ടത്തിൽ, പരസ്പര സ്നേഹവും വിശ്വാസവും പങ്കുവെക്കുന്ന ഇത്തരത്തിലുള്ള കൂട്ടായ്മകൾ പ്രവാസികൾക്ക് വലിയ സമാശ്വാസമാണ് നൽകുന്നതെന്ന് ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസിഡന്റ് പോളി വിതത്തിൽ പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ലേഡീസ് വിങ് ഭാരവാഹികളായ മെയ്മോൾ ചാൾസ്, ലിവിൻ ജിബി, ലിജി ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പോൾ ഉറുവത്ത്, റോയി ദാസ്, പ്രീജി എന്നിവരുൾപ്പെട്ട വലിയൊരു സംഘം പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി. ജീവൻ ചാക്കോ സ്വാഗതവും ജോൺ ആലപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.
aaa


