ബിഡികെ-തേവർ പിറവൈ രക്തദാന ക്യാമ്പ്: 110-ലധികം പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും തമിഴ്‌നാട് തേവർ പിറവൈ ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 110-ലധികം പേർ രക്തം നൽകി.
ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ്, തേവർ പിറവൈ പ്രസിഡന്റ് എൻ. തിരുമേനി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. സലീമിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും പറഞ്ഞു. തേവർ പിറവൈ സെക്രട്ടറി കെ. ശങ്കർ രാജ്, ബ്ലഡ് ഡൊണേഷൻ കോർഡിനേറ്റർ ഡി. സുരേഷ്, ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തൻവിളയിൽ, സുനിൽ മണവളപ്പിൽ തുടങ്ങി നിരവധി പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.
aa


