നടി പ്രവീണയുടെ ചിത്രങ്ങൾ‍ മോർ‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ‍ ഒരാൾ‍ കൂടി അറസ്റ്റിൽ


തിരുവനന്തപുരം: സിനിമ താരം പ്രവീണയുടെ ചിത്രങ്ങൾ‍ മോർ‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ‍ ഒരാൾ‍ കൂടി അറസ്റ്റിൽ‍. ഡൽ‍ഹി സാഗർ‍പുർ‍ സ്വദേശി ഭാഗ്യരാജ്(22)ആണ് പിടിയിലായത്.  പ്രത്യേക അന്വേഷണസംഘം ഡൽ‍ഹിയിൽ‍ നിന്നുമാണ ഇയാളെ അറസ്റ്റ് ചെയ്തത്. എജിജിപി മനോജ് ഏബ്രഹാമിന്റെ നിർ‍ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണർ‍ ബൽ‍റാംകുമാർ‍ ഉപാധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 

നേരത്ത, സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശി മണികണ്ഠന്‍ ശങ്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണയുടെ പേരിൽ‍ വ്യാജ ഇൻ‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ചിത്രങ്ങൾ‍ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ‍ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed