ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് 2021 ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

മനാമ
ബഹ്റൈൻ കേരളീയ സമാജം ബഹ്റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് 2021 ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. അഞ്ച് ദിവസം നീണ്ടു നിന്ന ടൂർണമെന്റ് കളിക്കാരുടെയും കാണികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരുപ്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം, ഇന്തോനേഷ്യ എംബസി ചാർജ് ഡി അഫെയേർസ് ഫിർദൗസിയ ദ്വിയാൻഡിക എന്നിവരായിരുന്നു വിശിഷ്ടാത്ഥികൾ. കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ആക്ടിങ്ങ് ജനൽ സെക്രട്ടറി വർഗീസ് ജോർജ്ജ്, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ടൂർണമെന്റ് ഡയറക്ടർ പ്രശോഭ് രാമനാഥൻ, തുടങ്ങിയവരും പങ്കെടുത്തു.
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ വിജയിച്ചവർക്ക് 15000 ഡോളറാണ് സമ്മാനമായി പങ്കിട്ടത്. വനിതകളുടെ സിംഗിംൾസിൽ അമേരിക്കയുടെ ലോറൻ ലാം ഇന്തോനേഷ്യയുടെ അസ്തി ദ്വി വിദ്യാനിംഗരത്തെ പരാജയപ്പെടുത്തി വിജയിച്ചു.
പുരുഷൻമാരുടെ സിംഗിൾസിൽ സിംഗപൂരിന്റെ ജിയ ഹെങ്ങ് ജാസണെ പരാജയപ്പെടുത്തി ഇന്തോനേഷ്യയുടെ ഇക്സാൻ ലിയാനാർഡോ ഇമാനുവേൽ വിജയകിരീടം ചൂടി.
മിക്സഡ് ഡബിൾസിൽ ഹോംങ്കോങ്ങ് ചൈന ടീം ഇന്തോനേഷ്യ ടീമിനെ പരാജയപ്പെടുത്തി കിരീടം നേടി.
വുമൺസ് ഡബിൾസിൽ ഹോങ്കോങ്ങ് ചൈന ടീം വിജയിച്ചു
പുരുഷൻമാരുടെ ഡബിൾസിൽ ഇന്തോനേഷ്യ ടീമാണ് വിജയിച്ചത്