കനോലി നിലമ്പുർ ബഹ്‌റൈൻ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ
കനോലി നിലമ്പുർ ബഹ്‌റൈൻ കൂട്ടായ്മ ശിഫ അൽ ജസീറാ മെഡിക്കൽ സെന്റർമായി സഹകരിച്ചു കൊണ്ട് ഡിസംബർ 3 ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുപ്പതു ദിനാറോളം ചിലവ് വരുന്ന ടെസ്റ്റുകൾ ആണ് തികച്ചും സൗജന്യമായി മെഡിക്കൽ ക്യാമ്പിൽ നൽകുന്നത്. ബ്ലഡ്‌ ഷുഗർ, , യൂറിക് ആസിഡ്, എസ് ജി പി ടി, കൊളസ്ട്രോൾ, ക്രിയാറ്റിൻ, പരിശോധനയും കൂടാതെ ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നി വിഭാഗത്തിൽ സൗജന്യ പരിശോധനയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് ഷബീർ മുക്കൻ 3629 6042 അല്ലെങ്കിൽ മനു തറയ്യത്ത്‌ 3515 4131 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed