ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ


മനാമ

പത്തനംതിട്ട  പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ജനറൽ ബോഡി മീറ്റിംഗ് നടന്നു. അകാലത്തിൽ മരണമടഞ്ഞ തടിയൂർ സ്വദേശി ഷിജു വർഗീസിന്‌ ആദരാഞ്ജലി അർപ്പിച്ച് ആരംഭിച്ച യോഗത്തിൽ രക്ഷാധികാരി  സക്കറിയ സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വിഷ്ണു സ്വാഗതവും സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറർ  സിജി തോമസ്  2021 വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു. യോഗത്തിൽ 2021-2022 വർഷത്തെ പുതിയ  പ്രസിഡന്റ് ആയി വിഷ്ണു.വി യെയും, വൈസ് പ്രസിഡന്റ് ആയി രാജീവ് പി മാത്യുവിനേയും, സെക്രെട്ടറി ആയി സുഭാഷ് തോമസിനെയും, ട്രെഷറർ ആയി വർഗീസ് മോടിയിലിനെയും തിരഞ്ഞെടുത്തു. കൂടാതെ ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി ജയേഷ് കുറുപ്പ്, ലിജോ വർഗീസ്‌, ജെയ്സൺ മാത്യു   എന്നിവർക്ക് ചുമതല നൽകി.  രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് രാജീവ് മാത്യു നന്ദി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed