മൈത്രി എക്സലൻസ് അവാർഡ് വിതരണം ചെയ്തു


മനാമ

എസ്എസ്എൽ സി പ്ലസ്ടു ക്ലാസുകളിൽ വിജയിച്ച മൈത്രി അംഗങ്ങളുടെ മക്കൾക്ക് മൈത്രി എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. ബഹ്റൈനിലും കേരളത്തിലും പഠിച്ച വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്. മൈത്രി പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. 

article-image

പ്രവാസി ഗൈഡൻസ് ഫോറം സ്പീക്കർ ക്ലബ് പ്രസിഡൻ്റ് ഷൈജു മാത്യു മുഖ്യപ്രഭാഷണം നടത്തി. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഫോർ പി എം ന്യൂസ് ഡയറക്ടർ പ്രദീപ് പുറവങ്കര, സാമൂഹ്യ പ്രവർത്തകൻ കെ ടി സലീം മൈത്രി രക്ഷാധികാരി സയ്യിദ് റമദാൻ നദ് വി, മൈത്രി മുൻ പ്രസിഡൻ്റ്  ഷിബു പത്തനംതിട്ട, സിബിൻ സലീം, മൈത്രി മുൻ സെക്രട്ടറി അബ്ദുൽ ബാരി എന്നിവർ ആശംസകൾ നേർന്നു. 

article-image

മൈത്രി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രൂപീകരിച്ച മൈത്രി കനിവ് റിലീഫ് സെല്ലിനെ പറ്റി ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ വിശദീകരിച്ച ചടങ്ങിൽ ഇതിന്റെ ലോഗോ പ്രകാശനം  സോമൻ ബേബി നിർവഹിച്ചു. 

article-image

മൈത്രി കനിവ് റിലീഫ് സെല്ലിൽ നിന്നുള്ള ആദ്യ  ഫണ്ട് സാമൂഹ്യ പ്രവർത്തകൻ കെ.ടി സലീമിൽ നിന്നും ട്രഷർ അനസ് കരുനാഗപ്പള്ളി ഏറ്റുവാങ്ങി.

article-image

പരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് കുണ്ടറ, സുനിൽബാബു , ഷാജഹാൻ, ദൻജീബ്, റജബുദീൻ, റിയാസ് വിഴിഞ്ഞം എന്നിവർ നേതൃത്വം നൽകി. മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed