അൽ ഹിലാൽ ഹെൽത്ത് കെയർ സൈക്കിൾ സവാരി സംഘടിപ്പിച്ചു

മനാമ
പ്രമേഹം, ആരോഗ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ സൈക്ലിങ് അസോസിയേഷനുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ സൈക്കിൾ സവാരി സംഘടിപ്പിച്ചു. 'പ്രമേഹത്തെ തോൽപിക്കൂ' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച സൈക്ലത്തോണിൽ നൂറിലധികം പേർ പങ്കെടുത്തു. സല്ലാക്കിലെ ബഹ്‌റൈൻ സെയിലിങ് ക്ലബിൽനിന്ന് ആരംഭിച്ച സൈക്ലോത്തൺ 18 കിലോമീറ്ററാണ് പിന്നിട്ടത്. അൽ ഹിലാൽ ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ സൈക്ലോത്തൺ ഫ്ലാഗ്ഓഫ് ചെയ്തു.
ബഹ്‌റൈൻ സൈക്ലിങ് അസോസിയേഷൻ ടീം ലീഡർ അബ്ദുൽ ആദിൽ അലി മർഹൂൺ, ബഹ്‌റൈൻ സൈക്ലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്ദ് ഷബ്ബാർ എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാവർക്കും ടീഷർട്ടും സർട്ടിഫിക്കറ്റും സമഗ്രമായ ആരോഗ്യ പരിശോധന വൗച്ചറും ഡിസ്കൗണ്ട് കൂപ്പണുകളും സമ്മാനിച്ചു.