കുട്ടികൾക്കായി ചിത്ര രചന മത്സരങ്ങൾ നടത്തി

മനാമ
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ ഹാർട്ട് സൗഹൃദ കൂട്ടായ്മ കുട്ടികൾക്കായി ചിത്ര രചന മത്സരങ്ങൾ നടത്തി. അദ്ലിയഅൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടത്തിയ മത്സരത്തിൽ നൂറിൽ പരം കുട്ടികൾ പങ്കെടുത്തു, ചിത്രകലാ അദ്ധ്യാപകൻ. ഹരിദാസിസ് നേതൃത്വം നൽകിയ മത്സരത്തിൽ ബഹ്‌റൈനിലെ പ്രഗത്ഭരായ ചിത്രകാരന്മാർ ആയ ലിംനേഷ് അഗസ്റ്റിൻ, ജിൻസി ബാബു , വികാസ് ചീരങ്ങോട്ട് എന്നിവർ ആയിരുന്നു വിധികർത്താക്കൾ. പങ്കെടുത്ത മുഴുവൻ മത്സരാർഥികളും മികച്ച നിലവാരം പുലർത്തി എന്ന് വിധികർത്താക്കൾ അഭിപ്രായപെട്ടു.