പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ 132 മത് ജന്മദിനം ആഘോഷിച്ചു


മനാമ

ഐ വൈ സി സി സൽമാനിയ ഏരിയ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ 132 മത് ജന്മദിനം ആഘോഷിച്ചു. സെഗയ കെ സി എ ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് രഞ്ജിത്ത് പേരാമ്പ്ര അധ്യക്ഷത വഹിച്ചു, ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സയീദ് റമദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. ഐ വൈ സി സി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ഷഫീക്ക് കൊല്ലം, ലത്തീഫ് കോളിക്കൽ, നിതീഷ് ചന്ദ്രൻ, ബ്ലസ്സൻ മാത്യു എന്നിവർ സംസാരിച്ചു.  ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം സ്വാഗതവും ഏരിയ ട്രഷറർ ഫസലുദീൻ നന്ദിയും പറഞ്ഞു

You might also like

Most Viewed