കുട്ടികളുടെ ഓൺലൈൻ ഗെയിമുകളിൽ ശ്രദ്ധ വേണം: 'ജിടിഎ' ഒഴിവാക്കാൻ ബഹ്‌റൈൻ പൊലീസിന്റെ മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര

മനാമ: കുട്ടികൾ ഓൺലൈനിൽ കളിക്കുന്ന ഗെയിമുകൾ നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കൾ സജീവമായി ഇടപെടണമെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ. 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ' (ജിടിഎ) സീരീസ് കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ഗെയിമുകളിലെ ഉള്ളടക്കവും അനുചിതമായ കാര്യങ്ങളും കുഞ്ഞുങ്ങളെ അനുവദിക്കുന്നതിന് മുൻപ് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI' ആഗോളതലത്തിൽ പുറത്തിറങ്ങിയ ദിവസത്തോട് അനുബന്ധിച്ചാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഈ വീഡിയോ വീണ്ടും പങ്കുവെച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച വീഡിയോയാണിത്. ഗെയിമിന്റെ റേറ്റിംഗ് പരിശോധിക്കാൻ അഞ്ച് മിനിറ്റിൽ താഴെ സമയമേ എടുക്കൂ എന്നും, കുട്ടികൾക്ക് ഇത് അനുയോജ്യമാണോ എന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യങ്ങൾക്കനുസരിച്ച് പ്രായപരിധി റേറ്റിംഗുകളിൽ മാറ്റമുണ്ടാകാമെന്നും, ബഹ്‌റൈന്റെയും ഗൾഫിന്റെയും മൂല്യങ്ങൾക്കും സാംസ്കാരിക മാനദണ്ഡങ്ങൾക്കും യോജിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമം, മോശം ഭാഷ, ഭയപ്പെടുത്തുന്ന രംഗങ്ങൾ, ചൂതാട്ടം, ലഹരിവസ്തുക്കൾ, ലൈംഗിക ഉള്ളടക്കം, ക്രെഡിറ്റ് കാർഡിൽ നിന്ന് പണം ഈടാക്കാവുന്ന ഇൻ-ഗെയിം പർച്ചേസുകൾ എന്നിവ സൂചിപ്പിക്കുന്ന പെഗി (PEGI) റേറ്റിംഗ് സംവിധാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 'ജിടിഎ' കണ്ടാൽ ഒരു മടിയുമില്ലാതെ ഉടൻ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപരമായ നിർദ്ദേശം.

കുട്ടികൾ കളിക്കുന്നത് വീട്ടുകാർക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന തരത്തിൽ ലിവിംഗ് റൂം പോലുള്ള പൊതുവായ സ്ഥലത്ത് ഗെയിമിംഗ് സ്ക്രീനുകൾ വെക്കണം. ദിവസവും പരമാവധി രണ്ട് മണിക്കൂറായി ഗെയിമിംഗ് സമയം പരിമിതപ്പെടുത്തുകയും കുട്ടികൾ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കുടുംബാംഗങ്ങൾ ഒരുമിച്ച് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും കുടുംബബന്ധം ദൃഢമാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലും ലോകമെമ്പാടും കുറഞ്ഞത് 250 കോടി ആളുകൾ വീഡിയോ ഗെയിമുകൾ കളിക്കുന്നുണ്ടെന്നാണ് കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

article-image

dfsefs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed