ബഹ്‌റൈനി സ്വദേശികളുടെ കുടുംബങ്ങൾക്ക് സബ്‌സിഡി, ആഡംബര ഉപയോഗത്തിന് കൂടിയ നിരക്ക്; വൈദ്യുതി താരിഫിൽ പുതിയ നിർദ്ദേശം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കുടുംബങ്ങളുടെ വൈദ്യുതി ബിൽ കുറച്ചുനിർത്തുകയും, അതേസമയം സ്വിമ്മിംഗ് പൂളുകൾ തണുപ്പിക്കാനും പൂന്തോട്ടങ്ങളിൽ വെളിച്ചം നിറയ്ക്കാനും മറ്റ് ആഡംബര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതൽ നിരക്ക് ഈടാക്കുകയും ചെയ്യുന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. കുടുംബ ബജറ്റുകൾ സംരക്ഷിക്കാനും വേനൽക്കാലത്തെ തണുപ്പിക്കൽ ചെലവുകൾ കുറയ്ക്കാനും, അടിസ്ഥാന ആവശ്യങ്ങൾക്ക് അപ്പുറം അമിതമായി വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ തുക ഈടാക്കാനുമുള്ള പുതിയ താരിഫ് സമീപനമാണ് നോർത്തേൺ മുൻസിപ്പൽ കൗൺസിൽ വൈസ് ചെയർ സൈന ജാസിം ആവശ്യപ്പെടുന്നത്.

ഏഴാം മണ്ഡലം പ്രതിനിധി സമർപ്പിച്ച നിർദ്ദേശപ്രകാരം എയർ കണ്ടീഷണർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വാട്ടർ ഹീറ്റർ, വീടിനുള്ളിലെ വിളക്കുകൾ എന്നിവയ്ക്ക് വലിയ തോതിൽ സബ്‌സിഡി നിലനിർത്തും. അതേസമയം സ്വിമ്മിംഗ് പൂളുകൾ, പുറത്തെ തണുപ്പിക്കൽ സംവിധാനങ്ങൾ, അലങ്കാര വിളക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട അമിത ഉപയോഗത്തിന് ഉയർന്ന നിരക്ക് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്.

ബഹ്‌റൈനിലെ കടുത്ത വേനൽക്കാല മാസങ്ങളിൽ കുടുംബങ്ങളെ ഉയരുന്ന വൈദ്യുതി ബില്ലുകളിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും, ധൂർത്തായ ഉപയോഗത്തിന് പകരം അവശ്യ ഗാർഹിക ആവശ്യങ്ങൾക്കായി സർക്കാർ സബ്‌സിഡികൾ വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സൈന ജാസിം പറഞ്ഞു.

ബഹ്‌റൈൻ പൗരന്മാർക്ക് നിലവിൽ ആദ്യ വീട്ടിൽ പ്രതിമാസം ഉപയോഗിക്കുന്ന ആദ്യ 3,000 യൂണിറ്റിന് കിലോവാട്ട്-അവറിന് മൂന്ന് ഫിൽസ് നിരക്കാണ് ഈടാക്കുന്നത്. അടുത്ത 2,000 യൂണിറ്റിന് ഒമ്പത് ഫിൽസും, 5,001 മുതൽ 7,000 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 16 ഫിൽസുമാണ് നിരക്ക്. നിലവിലെ നിരക്കുകൾ അനുസരിച്ച് പ്രതിമാസം 2,800 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് 8.400 ദിനാറും, 6,500 യൂണിറ്റ് ഉപയോഗിക്കുന്ന വീടിന് 51 ദിനാറുമാണ് വൈദ്യുതി ബിൽ വരുന്നത്.

നിർദ്ദേശിച്ച മാറ്റങ്ങൾ പ്രകാരം, അടിസ്ഥാന ഗാർഹിക ആവശ്യങ്ങൾക്കായി ആദ്യ 3,000 യൂണിറ്റിന് ഉയർന്ന സബ്‌സിഡി തുടരും; കടുത്ത ചൂടുള്ള മാസങ്ങളിൽ എയർ കണ്ടീഷണറുകൾക്ക് കൂടുതൽ ഇളവുകളും ലഭിക്കും. ഉയർന്ന നിരക്കുകൾ നിലവിൽ വരുന്നതിന് മുൻപ് വേനൽക്കാലത്ത് ആദ്യ രണ്ട് താരിഫ് സ്ലാബുകൾ ലയിപ്പിക്കാനും നിർദ്ദേശത്തിലുണ്ട്. എന്നാൽ കൃത്യമായ നിരക്കുകൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

വൈദ്യുതി ഉപയോഗം കൃത്യമായി മനസ്സിലാക്കാനും അസാധാരണമായ ഉയർന്ന ഉപഭോഗം കണ്ടെത്താനും സ്മാർട്ട് മീറ്ററുകൾ കുടുംബങ്ങളെ സഹായിക്കും. ഉയർന്ന താരിഫ് സ്ലാബിലേക്ക് കടക്കുന്നതിന് മുൻപ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (EWA) ആപ്പ് വഴി മുന്നറിയിപ്പുകൾ നൽകാനും സാധിക്കും. മികച്ച ഇൻസുലേഷൻ ഉള്ള വീടുകൾക്ക് കൂടുതൽ സബ്‌സിഡി അനുവദിക്കാനും നിർദ്ദേശമുണ്ട്. ചൂട് ചോർച്ചയും മോശം ഇൻസുലേഷനും കാരണം എയർ കണ്ടീഷണറുകൾ കൂടുതൽ പ്രവർത്തിക്കുകയും ബിൽ കൂടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ പഴയ വീടുകൾക്ക് സൗജന്യ എനർജി പരിശോധനകളും നൽകും.

article-image

dssssaas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed