ആഗോള സുരക്ഷാ റിപ്പോർട്ട് 2026: ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ബഹ്‌റൈനും


പ്രദീപ് പുറവങ്കര

മനാമ: പ്രാദേശിക സംഘർഷങ്ങളും അസ്ഥിരതയും നിലനിൽക്കുമ്പോഴും ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്നായി ബഹ്‌റൈൻ തുടരുന്നതായി പുതിയ പഠനം. അമേരിക്കൻ അനലിറ്റിക്സ് സ്ഥാപനമായ ഗാലപ്പ് പുറത്തുവിട്ട 'ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് 2026' പ്രകാരം, നിയമവാഴ്ചാ സൂചികയിൽ (Law and Order Index) ബഹ്‌റൈൻ ലോകത്ത് അഞ്ചാം സ്ഥാനത്തും വ്യക്തിഗത സുരക്ഷാ ധാരണയിൽ ആറാം സ്ഥാനത്തുമാണ്.

2026-ൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം തോന്നുന്നതായി ബഹ്‌റൈനിലെ 93 ശതമാനം മുതിർന്നവരും സൗദി അറേബ്യയിലെ 96 ശതമാനം പേരും വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു. മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും 2025-ലെ നിലയിൽ കാര്യമായ മാറ്റമില്ല. ജിസിസിയിൽ നിയമവാഴ്ചാ സൂചികയിൽ യുഎഇക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബഹ്‌റൈൻ. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി ബഹ്‌റൈനിലെ 92 ശതമാനം പേർ സർവേയിൽ പറഞ്ഞു.

140 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 15 വയസ്സിന് മുകളിലുള്ളവരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ മെയ് 11 മുതൽ ജൂൺ ഒമ്പത് വരെ ബഹ്‌റൈനിലും സൗദിയിലും ഗാലപ്പ് ഫോൺ അഭിമുഖങ്ങളും നടത്തി. സ്വദേശികളും പ്രവാസികളും അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സർവേയിൽ പങ്കെടുത്തു.

മുൻ റിപ്പോർട്ടിൽ ഇരു സൂചികകളിലും ഒമ്പതാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ, 2025-ലെ കണ്ടെത്തലുകളിൽ വലിയ മുന്നേറ്റം നടത്തി. 2025-ൽ എല്ലാ ജിസിസി രാജ്യങ്ങളുടെയും സുരക്ഷാ റാങ്കിംഗിൽ പുരോഗതിയുണ്ടായി. അതേസമയം, ആഗോള നിയമവാഴ്ചാ സൂചിക 2024-നേക്കാൾ മൂന്ന് പോയിന്റ് കുറഞ്ഞ് 80-ൽ എത്തി. യുകെ, ഓസ്ട്രിയ, ഫ്രാൻസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ സൂചികയിൽ ഇടിവുണ്ടായി.

രാജ്യത്ത് ഗുരുതര സുരക്ഷാ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും സമൂഹത്തിൽ സുരക്ഷിതത്വം അനുഭവപ്പെടാമെന്നും, സായുധ സംഘർഷങ്ങളില്ലാത്ത രാജ്യങ്ങളിലും ദൈനംദിന സുരക്ഷ ഉറപ്പാക്കാൻ പ്രയാസമുണ്ടാകാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സായുധ സംഘർഷങ്ങളുടെ തീവ്രതയേക്കാൾ, രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും കൊലപാതക നിരക്കുമാണ് വ്യക്തിഗത സുരക്ഷാ ധാരണയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

article-image

dfdffdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed