പ്രശസ്ത യുവ റാപ്പർ യംഗ് ഡോൾഫ് മെംഫിസിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു


ടെന്നസി: അമേരിക്കയിലെ പ്രശസ്ത യുവ റാപ്പർ യംഗ് ഡോൾഫ് (36) മെംഫിസിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച തന്‍റെ സ്വദേശമായ മെംഫിസിലെ കുക്കി ഷോപ്പിലായിരുന്നു സംഭവം. നഗരത്തിലെ വിമാനത്താവളത്തിനടുത്തുള്ള മകെഡയുടെ ഹോംമെയ്ഡ് ബട്ടർ കുക്കീസ് സ്റ്റോർ സന്ദർശിക്കുന്നതിനിടെയാണ് യംഗ് ഡോൾഫിന് വെടിയേറ്റത്. അർബുദം ബാധിച്ച ബന്ധുവിനെ സന്ദർശിക്കാനാണ് അദ്ദേഹം ഇവിടെ എത്തിയത്. 

അഡോൾഫ് റോബർട്ട് തോൺടൺ എന്നാണ് ഡോൾഫിന്‍റെ യഥാർത്ഥ പേര്. മേജർ പോലുള്ള ഹിറ്റ് ഗാനങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൂടാതെ അദ്ദേഹത്തിന്‍റെ 2020 ലെ ആൽബം റിച്ച് സ്ലേവ് ബിൽബോർഡ് 200 പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. അഡോൾഫിനു നേരെ മുൻപും വധശ്രമം ഉണ്ടായിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed