ധനസഹായം നൽകി

മനാമ
ഗുരുതര രോഗം ബാധിച്ച് നാട്ടിൽ ചികിത്സയിൽ കഴിയുന്ന ബഹ്റൈൻ മുൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിലിന്റെ ചികിത്സ സഹായ ഫണ്ടിലേക്ക് ജനത കൾചറൽ സെൻറർ അംഗങ്ങൾ സമാഹരിച്ച തുക കൈമാറി. എൽ.ജെ.ഡി കോഴിക്കോട് ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം നസീമ തട്ടാങ്കുനിക്ക് ഫണ്ട് കൈമാറി. ബഹ്റൈൻ ജെ.സി.സി ട്രഷറർ മനോജ് വടകര, കുഞ്ഞുകൃഷ്ണൻ പാനൂർ, ജിത്തു കുന്നുമ്മൽ, എൻ.പി. ശ്രീധരൻ, കൃഷ്ണൻ കൊടക്കലാണ്ടി, എം.എം. സുധാകരൻ, ശ്രീജിത്ത്, ഷിജിൻ, പ്രവീൺ കുറ്റിയിൽ എന്നിവരും സഹായധന കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.