മെഗാ ചിത്ര രചനാ മത്സരത്തിന്റെ വിളംബര പോസ്റ്റർ പ്രകാശനം ചെയ്തു


മനാമ

മലർവാടി മഴവില്ല് 2021 മെഗാ ചിത്ര രചനാ മത്സരത്തിന്റെ വിളംബര ഇ പോസ്റ്റർ പ്രകാശനം ചെയ്തു. സിഞ്ചിലെ ഫ്രന്റ്സ് ആസ്ഥാനത്ത് നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ മലർവാടി രക്ഷാധികാരി  ജമാൽ ഇരിങ്ങലാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഡിസംബർ 17ന് നടക്കുന്ന മത്സരം കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുക. മെഗാ ചിത്രരചന മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും മലർവാടി മഴവില്ല്  സർട്ടിഫിക്കറ്റുകളും നൽകുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ നൗമൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33049574 അല്ലെങ്കിൽ 35665700 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed