ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പൂർവവിദ്ധ്യാർത്ഥിനിക്ക് ഒന്നാം റാങ്ക്

മനാമ
ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ അമിഷാ മിഞ്ചുവിനു കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും M.Sc ബയോടെക്‌നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. കുസാറ്റിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമിഷയ്ക്ക് അവാർഡ് സമ്മാനിച്ചു. അമിഷ ഇപ്പോൾ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മൊളിക്കുലർ ബയോളജിയിൽ ജോലി ചെയ്യുകയാണ്. ഇന്ത്യൻ സ്‌കൂളിൽ പഠിക്കുമ്പോഴും ബയോടെക്‌നോളജിയിൽ റ്റോപ്പറായിരുന്നു. ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ ശ്രീസദന്റെയും ഷീമയുടെയും മകളാണ്. അമിഷയുടെ സഹോദരി മിയ ശ്രീസദൻ ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷനിൽ പഠിക്കുന്നു. അമിഷയെ ഇന്ത്യൻ സ്‌കൂൾ അധികൃതർ അനുമോദിച്ചു.