ബഹ്റൈൻ പ്രവാസി നിര്യാതനായി

മനാമ
തൃശൂർ ജില്ലയിൽ ഇരിങ്ങാലകുട അവിട്ടത്തൂർ സ്വദേശി മുതലകുടത്തു മധുസൂദനൻ ബഹ്റൈനിലെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി. അമ്പത്തിയാറ് വയസായിരുന്നു പ്രായം.ഏഴ് വർഷമായി ഷട്ട് ഡൗൺ മെയിന്റൻസ് സർവീസ് കമ്പനിയിലെ ജീവനക്കാരനാണ്. കഴിഞ്ഞ മാസം ജോലി സ്ഥലത്ത് വെച്ച് തല കറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഭാര്യയും മകളും നാട്ടിലാണ്. മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി സാമൂഹ്യപ്രവർത്തകൻ ബഷീർ അമ്പലായി അറിയിച്ചു.