ആസിഡ് കുടിച്ച് ആത്മഹത്യാ ശ്രമം; ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു


കോട്ടയം: ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യാശ്രമം നടത്തി, രണ്ടുപേർ മരിച്ചു. കോട്ടയം ബ്രഹ്മമംഗലത്ത് സുകുമാരന്റെ ഭാര്യ സീന(54), മൂത്തമകൾ സൂര്യ (27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകൾ സുവർണയും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് ഇവർ ആസിഡ് കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്.

അടുത്തിടെ സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലാകും ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. രണ്ട് പെൺകുട്ടികളും അടുത്തിടെ മാനസികചികിത്സ നടത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

You might also like

Most Viewed