വോയ്സ് ഓഫ് മാമ്പ വാർഷികാഘോഷം നടന്നു


മനാമ

വോയ്സ് ഓഫ് മാമ്പ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മൂസ കുട്ടി ഹാജിയെ  ആദരിച്ചു.  സാമൂഹ്യ പ്രവർത്തകരായ ഷബീർ, നിസാർ ഉസ്മാൻ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ ബഹ്‌റൈനിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശിഹാബ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു . ഇക്ബാലായിരുന്നു കോർഡിനേറ്റർ. പാചക മത്സരം, വിവിധ കലാ മത്സരങ്ങൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. 

You might also like

  • Straight Forward

Most Viewed