സ്നേഹസംഗമം സംഘടിപ്പിച്ചു

മനാമ
ഫ്രൻറ്സ് സോഷ്യൽ അസോസിയേഷനും ദിശ സെന്ററും ചേർന്ന് സംയുക്തമായി നടത്തി വരുന്ന "പ്രവാചകന്റെ വഴിയും വെളിച്ചവും" എന്ന കാമ്പയിന്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ "പ്രവാചക ദർശനത്തിന്റെ കാലികത' എന്ന വിഷയത്തിൽ ഫ്രൻറ്സ് വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി പ്രഭാഷണം നടത്തി. സമാധാനത്തിന്റെയും സഹിഷ്‌ണുതയുടെയും ആശയങ്ങളാണ് മാനവ സമൂഹം പിന്തുടരേണ്ടതെന്ന പാഠമാണ് പ്രവാചകൻ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സഹ്‌റ അഷ്‌റഫിന്റെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ചു. നൗഷാദ്, ഷാരോൺ, ഫാത്തിമ നിസ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷാനിബ് സ്വാഗതവും സൗദ പേരാമ്പ്ര നന്ദിയും പറഞ്ഞു.നാസർ, ബുഷ്‌റ, സോന എന്നിവർ നേതൃത്വം നൽകി