പ്രവാസി ലീ​ഗൽ സെൽ പ്രവർത്തനങ്ങൾ ബഹ്റൈനിലാരംഭിച്ചു


മനാമ

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ഇന്റർനാഷണൽ ലേബർ  ഓർഗനൈസഷൻ  ഫെയർവേ  കോഓർഡിനേറ്റർ  സുവാദ്‌ മുഹമ്മദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്‌റൈൻ  ഇന്ത്യൻ  എംബസി സെക്കൻഡ്  സെക്രട്ടറി രവിശങ്കർ  ശുക്ല  മുഖ്യാതിഥിയായിരുന്നു. പ്രവാസി ലീഗൽ സെൽ  ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ്  എബ്രഹാം  മുഖ്യ  പ്രഭാഷണം  നിർവഹിച്ചു.  പ്രവാസി  ലീഗൽ  സെൽ  ബഹ്‌റൈൻ  കൺട്രി  ഹെഡ്  സുധീർ  തിരുനിലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ കോഓർഡിനേറ്റർ അമൽദേവ് സ്വാഗതവും,  ജനറൽ സെക്രട്ടറി സുഷ്‌മഗുപ്‌ത ആമുഖപ്രസംഗംവും ട്രീസറെർ ടോജി നന്ദിയും പറഞ്ഞു.

ബഹ്റൈനിലെ പ്രമുഖമായ നാല് നിയമസ്ഥാപനങ്ങളുമായി പ്രവാസി ലീഗൽ സെൽ കരാറിൽ ഏർപ്പെട്ടിടുണ്ടെന്നും, ഇവർ വഴി സൗജന്യമായ നിയമോപദേശം ലഭിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. ഫ്രാൻസിസ്  കൈതാരത്‌, ബഹ്‌റൈൻ  അഭിഭാഷകരായ അഡ്വ ബുഷ്‌റ  മയൂഫ്,  അഡ്വ. ഇസ ഫരാജ്,  അഡ്വ. താരിഖ് അൽ ഓവൻ,  അഡ്വ. അഹമ്മദ്, അഡ്വ. സലേഹ്  ഈസ, അഡ്വ. ദാന ആൽബസ്താക്കി  തുടങ്ങിയവർ  ആശംസകൾ നേർന്നു. "പ്രവാസികളും നിയമ  പ്രശ്നങ്ങളും  എന്ന  വിഷയത്തിൽ  നടന്ന  വെബ്ബിനാറിനു അഡ്വ. ജോസ്  എബ്രഹാം, അഡ്വ വി.  കെ. തോമസ് എന്നിവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed