സിആർപിഎഫ് ജവാൻ സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തു; നാല് പേർ കൊല്ലപ്പെട്ടു

സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തു. നാല് പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. സുക്മയിലെ ലിംഗംപള്ളിയിലുള്ള സിആർപിഎഫ് 50ആം ബറ്റാലിയൻ ക്യാമ്പിൽ പുലർച്ചെ 3.30ന് ആയിരുന്നു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്.
ഇയാളെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ സുക്മയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.