മീലാദ് സംഗമം സംഘടിപ്പിച്ചു

മനാമ
തിരു നബി സത്യം സ്നേഹം, സദ്‌വിചാരം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിററി മീലാദ് സംഗമം സംഘടിപ്പിച്ചു. പരിപാടി യിൽ. സമസ്ത ജിദാലി ഏരിയ കോ ഓർഡിനേറ്റർ ശംസുദ്ധീൻ ഫൈസി അഴിയൂർ അധ്യക്ഷത വഹിച്ചു. . സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫാഖ്റുദ്ധീൻ കോയ തങ്ങൾ പ്രാർത്ഥനയും നസ്വീഹത്തും നടത്തി. സമസ്ത കേന്ദ്ര നേതാക്കളായ എസ് എം അബ്ദുൽ വാഹിദ്, കാസിം റഹ്മാനി വയനാട് സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ചു മദ്രസ വിദ്ധ്യാര്തികളുടെ വിവിധ മത്സര പരിപാടികൾ,മൌലിദ് മജ്‌ലിസ് , സമസ്ത പൊതുപരീക്ഷയിൽ വിജയിച്ചവർക്കുള്ള സർറ്റിഫിക്കട്ട് വിതരണവും സമ്മാനദാനവും എന്നിവ നടന്നു.