സ്തനാർബുദ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

മനാമ
ബഹ്റൈനിലെ വനിതാ കൂട്ടായ്മയായ വിമൻ എക്രോസിന്റെ ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവത്കരണവും, ഗാർഹിക പീഡനത്തിനെതിരെയുള്ള സന്ദേശവുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഗഫൂളിലെ കാനൂ ഗാർഡനിൽ നടത്തിയ പിങ്ക് ആൻഡ് പർപ്പിൾ എന്ന പേരിൽ നടന്ന പരിപാടിയിൽ 70ഓളം സ്ത്രീകൾ പങ്കെടുത്തു. മുഖ്യാതിഥികളായ എത്തിയ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഹന കാനൂ എന്നിവർ പങ്കെടുത്തവർ നടത്തിയ ഒരു കിലോമീറ്റർ നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. മാധ്യമപ്രവർത്തക മീര രവി ലോഗോ പ്രകാശനം ചെയ്തു. ഖലീൽ ബിൻ ഇബ്രാഹിം കാനൂ ഡയറക്ടർ ലുബ്ന കാനൂ, ജീവകാരുണ്യ പ്രവർത്തക റബാബ് ഷംസാൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡൻറ് നിഷ രംഗരാജ്, ആർട്ട് ഓഫ് ലിവിങ് റീജനൽ ഹെഡ് ഗീതാഞ്ജലി എൻജിനീയർ, മൈഗ്രൻറ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി അംഗം ഹന ബുഹുജ്ജി, റേഡിയോ അവതാരകരായ ജൂഹി, നൂർ, കാശിഷ്, ചാർട്ടേർഡ് അക്കൗണ്ടൻറ് സൊസൈറ്റി ഉപാധ്യക്ഷ ശർമിള സേഥ് തുടങ്ങിയവർ പങ്കെടുത്തു. വിമൻ എക്രോസ് സഹ സ്ഥാപക സുമിത്ര പ്രവീൺ, പ്രോജക്ട്സ് കോ ഓർഡിനേറ്റർ അനുപമ ബിനു എന്നിവർ നേതൃത്വം നൽകി.