ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു


മനാമ: ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റംസും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,05,429 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തത്. കാര്‍ഗോ വിഭാഗത്തില്‍ എത്തിയ തടി കൊണ്ട് നിര്‍മിച്ച ഒരു പെട്ടിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സിലെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അയച്ചുകൊടുത്ത് പരിശോധിക്കുകയായിരുന്നു. ബഹ്റൈനില്‍ നിന്ന് മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് ഇവ കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്ന് മനസിലാക്കിയ അധികൃതര്‍ വിവരം ആ രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്‍തു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ അവിടെ അറസ്റ്റിലായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You might also like

Most Viewed