ചന്പക്കര മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി


കൊച്ചി: എറണാകുളം ചന്പക്കര മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

കാണാതായവരിൽ ഒരു ബംഗ്ലാദേശി പെണ്‍കുട്ടിയും ഉൾപ്പെടുന്നുണ്ട്. മൂവരും പ്രായപൂർത്തിയാകാത്തവരാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇവർ എങ്ങനെ മഹിളാ മന്ദിരത്തിൽ നിന്നും ചാടിപ്പോയെന്ന കാര്യം വ്യക്തമായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed