കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനവും ഒഴിയുന്നു


ബംഗളൂരു: ഐപിഎലിനു ശേഷം വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനവും ഒഴിയുന്നു. ആർസിബി ട്വിറ്ററിലൂടെയാണ് കോഹ്‌ലിയുടെ തീരുമാനം അറിയിച്ചിരിക്കുന്നത്. ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ തന്‍റെ അവസാന ഐപിഎൽ ആയിരിക്കുമിതെന്ന് കോഹ്‌ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. 

ഐപിഎലിൽ അവസാനം വരെ ആർസിബി കളിക്കാനായിരിക്കും. പിന്തുണച്ച എല്ലാ ആർസിബി ആരാധകർക്കും നന്ദി പറയുന്നതായും കോഹ്‌ലി അറിയിച്ചു. നേരത്തെ ട്വന്‍റി−20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ക്യാപ്റ്റൻസിയും ഒഴിയുകയാണെന്ന് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed