‘ഓണം ഫോർ ഓൾ’; ആയിരത്തിലധികം തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് കേരളീയ സാമാജം


 മനാമ: ‘ഓണം എല്ലാവരുടെയുമാണ്’, ‘ഓണം എല്ലാവർക്കുമാണ്’ എന്നീ ആശയങ്ങൾ മുൻ നിർത്തി ബഹ്‌റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാന്പയിന്റെ  മുന്നോടിയായി  ആഗസ്റ്റ് 3 വെള്ളിയാഴ്ച്ച  ആയിരത്തിലധികം  തൊഴിലാളികൾക്ക്  ഭക്ഷണം വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ ചേർന്ന് പാവപെട്ട തൊഴിലാളികൾക്ക് ഭക്ഷണം നൽകി കൊണ്ടാണ്  ക്യാന്പയിന്റെ ഉദ്ഘാ‌ടനം നിർവഹിച്ചത്. സമാജം അസിസ്റ്റന്റ് സെക്രട്ടറി വർഗീസ് ജോർജ്ജ്, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, ഇന്റേർണൽ ഓഡിറ്റർ മഹേഷ് പിള്ള തുടങ്ങിയവർ ഭക്ഷണവിതരത്തിനു നേതൃത്വം നൽകി. 

വരും ദിവസങ്ങളിൽ  ഈ പദ്ധതിയിലൂടെ അർഹതപ്പെട്ട കൂടുതൽ ആളുകളിലേക്ക്‌ ഓണസദ്യ എത്തിച്ചുനൽകാനാണ് സമാജം പരിശ്രമിക്കുന്നതെന്നും വിപുലമായ വോളന്റീർ കമ്മറ്റിയും മറ്റു ഒരുക്കങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി അണിയറയിൽ തായ്യാറാണെന്നും  ഭാരവാഹികൾ അറിയിച്ചു.  ഈ പദ്ധതിയെ പിന്തുണക്കാൻ താത്പര്യമുള്ളവർക്ക് 38031890  എന്ന വാട്സാപ്പ് നന്പരിൽ അവരുടെ സഹായം അറിയിക്കാവുന്നതാണ് എന്ന് സമാജം ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed