തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു


മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്  തേർസ്റ്റ് ഖുഞ്ചേഴ്‌സ്  2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. നൂറ്റി തൊണ്ണൂറോളം  തൊഴിലാളികൾക്കായി ജനാബിയയിൽ  ഉള്ള  ഒരു വർക്ക് സൈറ്റിൽ  ആണ് ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ  ഈ ആഴ്ച്ചയിലെ വിതരണം നടന്നത്. കോവിഡ് −19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ളൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും, ടൂത്‌ പേസ്റ്റും, ബ്രുഷും  ഇന്നത്തെ വർക്ക് സൈറ്റിൽ  വിതരണം ചെയ്തു.  

കോവിഡ് പ്രോട്ടോകോൾ പാലിച്ചു  സംഘടിപ്പിച്ച പരിപാടിയിൽ  ഐ.സി.ആർ.എഫ്   ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ്  മുരളീകൃഷ്ണൻ, ജവാദ് പാഷ, നിഷ രംഗരാജ്,  രംഗ രംഗരാജൻ, നാസ്സർ മഞ്ചേരി, സുൽഫിക്കർ അലി, രമൺ പ്രീത് എന്നിവർ പങ്കു ചേർന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed