'ഓണവിരുന്ന് 2K26': ഓണപ്പെരുമ തൊട്ടറിഞ്ഞ് പ്രവാസി സമൂഹം; ബഹ്‌റൈൻ പ്രതിഭ റിഫ മേഖല ഓണാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി മലയാളികൾക്ക് നാടിന്റെ ഗൃഹാതുരത്വവും ഓണപ്പെരുമയും പകർന്നുനൽകി ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ നേതൃത്വത്തിൽ 'ഓണവിരുന്ന് 2K26' സംഘടിപ്പിച്ചു. അധാരി പാർക്ക് പാർട്ടി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 1600-ഓളം ആളുകളാണ് പങ്കെടുത്ത് വിപുലമായ നാടൻ ഓണസദ്യയിൽ പങ്കുചേർന്നത്.
ആവേശകരമായ ചെണ്ടമേളത്തോടെ ആരംഭിച്ച ആഘോഷത്തിൽ മേഖല 'സ്വരലയ'യുടെ 'പാടിയും പറഞ്ഞും' പരിപാടിയുടെ നാലാം എപ്പിസോഡ് വേദിയിൽ അരങ്ങേറി. ഫ്ലൂട്ട് ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഗാനമേള, മനോഹരമായ നൃത്തങ്ങൾ, മത്സരങ്ങൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. 'ഷോ യുവർ ടാലന്റ്', 'പാട്ടുറുമാൽ' വിജയികളുടെ പ്രകടനവും, പ്രത്യേക ഫോട്ടോ കോർണറും മാവേലിയുടെ എഴുന്നള്ളത്തും ശ്രദ്ധേയമായി.
ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ., പ്രസിഡന്റ് മഹേഷ് കെ. വി., രക്ഷാധികാരി സമിതി അംഗങ്ങൾ, ബഹ്‌റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ വർഗീസ് ജോർജ്ജ്, വിവിധ സംഘടനാ ഭാരവാഹികളായ ജേക്കബ് മാത്യു, രാജ്കൃഷ്ണൻ, രാജേഷ് നമ്പ്യാർ, ബിന്ദു ആർ നായർ, സനീഷ് കുറുമുള്ളിൽ, ബിനുരാജ് രാജൻ, ബിനു കുന്നന്താനം, ഗഫൂർ ഉണ്ണിക്കുളം തുടങ്ങിയവരും പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ ഷിജു പിണറായി, ജനറൽ കൺവീനർ ജയേഷ് വി. കെ., പ്രതിഭ റിഫ മേഖല സെക്രട്ടറി ബാബു വി. ടി., മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
assasas
asdsaads

