ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ 68-ാമത് പെരുന്നാളും കൺവൻഷനും ഒക്ടോബർ 2 മുതൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാളും വാർഷിക കൺവെൻഷനും 2026 ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ പരിപാടികളോടെ നടത്തപ്പെടും. മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ഒക്ടോബർ 4, 5, 6 തീയതികളിൽ നടക്കുന്ന വാർഷിക കൺവെൻഷനിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഡോ. തോംസൺ റോബി മുഖ്യ പ്രഭാഷണം നടത്തും. ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, ധ്യാനപ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, റാസ (പ്രദക്ഷിണം) എന്നിവ ഉണ്ടാകും. ഒക്ടോബർ 9 വെള്ളിയാഴ്ച വിശുദ്ധ മൂന്നിൻമേൽ കുർബാന, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയമർപ്പിച്ച് നടക്കുന്ന പെരുന്നാൾ ശുശ്രൂഷകളിലും കൺവെൻഷനിലും എല്ലാ വിശ്വാസികളും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. തോമസ്കുട്ടി പി. എൻ, സഹവികാരി ഫാ. റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ. പി, സെക്രട്ടറി എബി കുരുവിള എന്നിവർ അഭ്യർത്ഥിച്ചു.

article-image

dsdssas

You might also like

  • Lulu Exchange
  • Straight Forward

Most Viewed