വർണ്ണപുഷ്പങ്ങളുടെ നിറക്കാഴ്ചയൊരുക്കി ബികെഎസ് പൂക്കള മത്സരം; വനിതാവേദിക്ക് ഒന്നാം സ്ഥാനം


പ്രദീപ് പുറവങ്കര

മനാമ: പ്രവാസലോകത്ത് ഓണത്തിന്റെ പെരുമയും കേരളീയ പാരമ്പര്യത്തിന്റെ തനിമയും വിളിച്ചോതി ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം വർണാഭമായി. സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന്റെ ഭാഗമായാണ് ബാബുരാജൻ ഹാളിൽ പൂക്കള മത്സരം അരങ്ങേറിയത്. ബഹ്‌റൈനിലെ വിവിധ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നിരവധി ടീമുകളാണ് പാരമ്പര്യ ശൈലിയും ആധുനിക സർഗ്ഗാത്മകതയും സമന്വയിപ്പിച്ചുള്ള മനോഹര പൂക്കളങ്ങളുമായി മാറ്റുരച്ചത്.

കടുത്ത മത്സരത്തിനൊടുവിൽ ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ധിമി’ രണ്ടാം സ്ഥാനവും ‘ജി.എസ്.എസ്’ മൂന്നാം സ്ഥാനവും നേടി. വർണ്ണവിന്യാസം കൊണ്ടും വൈവിധ്യമാർന്ന രൂപകൽപ്പനകൾ കൊണ്ടും ശ്രദ്ധേയമായ പൂക്കളങ്ങൾ കാണികൾക്ക് വേറിട്ടൊരു ദൃശ്യവിരുന്നായി മാറി.

കേരളത്തിന്റെ ഓണപ്പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രവാസമണ്ണിൽ പുതിയ തലമുറകളിലേക്ക് പകർന്നുനൽകുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പ്രസ്താവിച്ചു. രജിത അനി, ജഗദീഷ് ശങ്കർ എന്നിവർ കൺവീനർമാരായും അനീഷ് അമ്പലത്തിൽ, നിത ബിറ്റോ എന്നിവർ മത്സര ഏകോപനച്ചുമതലയും നിർവ്വഹിച്ചു.

article-image

cxzcxzx

article-image

cxzcxxz

article-image

xcxcxcx

article-image

cdadsdsads

article-image

dddsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed