ഓണക്കോടി വിതരണം ഈ വർഷവും തുടരുമെന്ന് തണൽ ബഹ്‌റൈൻ


മനാമ; തണൽ വീടുകളിലെ അംഗങ്ങൾക്കും സന്നദ്ധ സേവകർക്കും തണൽ എല്ലാ വർഷങ്ങളിലും നൽകിവരുന്ന ഓണക്കോടിയും സ്നേഹസമ്മാനങ്ങളും ഈ വർഷവും തുടരുമെന്ന് ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന തെരുവിന്റെ മക്കളുടെ പുനരധിവാസത്തിനായി കോഴിക്കോട് ആരംഭിച്ച "ഉദയം ഹോമി" ലുള്ള ഏകദേശം മുന്നോറോളം പേർക്ക് കൂടി ഇത്തവണ പുതുവസ്ത്രം നൽകാൻ തീരുമാനിച്ചതിനാൽ കഴിഞ്ഞവർഷം നൽകിയതിന്റെ ഇരട്ടിയോളം ഈ പ്രാവശ്യം നൽകേണ്ടിവരുമെന്നും ഭാരവഹികൾ പറഞ്ഞു. ഇതുമായി സഹകരിക്കാൻ താത്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 39301252 അല്ലെങ്കിൽ 39614255 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed