ബഹ്റൈൻ ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല 'ഓണച്ചന്തം 2026' ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ബഹ്‌റൈൻ ഘടകത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടന്നു. സംഘടനാ പ്രസിഡന്റ് റോബി ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന വനിതാ-ശിശുക്ഷേമ, തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതി പുരസ്കാര ജേതാവ് കെ.ജി. ബാബുരാജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ഫാറ്റ് രക്ഷാധികാരി വർഗീസ് ഡാനിയേൽ, വനിതാ വിഭാഗം കോർഡിനേറ്റർ ബിനു ബിജു, ട്രഷറർ ജോബിൻ ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജോസഫ് കല്ലൂപ്പാറ നന്ദിയും പറഞ്ഞു. സംഘാടകരായ ബ്ലസ്സൻ മാത്യു, ജെയിംസ് ഫിലിപ്പ്, വിനു ഐസക്, വിനോദ് കുമാർ, മാത്യു യോഹന്നാൻ, നെൽജിൻ നെപ്പോളിയൻ, ഷിജിൻ ഷാജി, ടോബി, രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് രാജീവ്, പ്രസീതാ മനോജ്, മാസ്റ്റർ ജോഹാൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. മഹാബലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
qweeqweqw
adsdsads
ADSadsads

