ചികിത്സാസഹായം നൽകി


മനാമ: ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ അഴീക്കോട് സ്വദേശി അൻസാരിക്ക് ഹോപ് ബഹ്‌റൈൻ ചികിത്സാസഹായം നൽകി. അംഗങ്ങളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും സമാഹരിച്ച 2.24 ലക്ഷം രൂപയാണ് നൽകിയത്. ബഹ്‌റൈനിലെ ബിൽഡിങ് മെറ്റീരിയൽ ഷോപ്പിൽ ജോലിചെയ്യുന്പോഴാണ്  അൻസാരിക്ക് ആരോഗ്യപ്രശ്‌നം നേരിട്ടത്.

തുടർന്ന് വിദഗ്ധ ചികിത്സക്കായി കഴിഞ്ഞ മാസം നാട്ടിലേക്ക് പോയി.  സമാഹരിച്ച തുക ട്രഷറർ വി.എം. റിഷിൻ, കോഓഡിനേറ്റർ ജയേഷ് കുറുപ്പിന് കൈമാറി. സഹായത്തുക അൻസാരിയുടെ അക്കൗണ്ടിലേക്ക് അയച്ചതായും ഭാരവാഹികൾ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed